എന്റോണ്‍ ഇന്ത്യ വിടുന്നു
മുംബൈ: അമേരിക്കയിലെ എന്റോണ്‍ കമ്പനി ഇന്ത്യ വിടാന്‍ തീരുമാനിച്ചു. മുംബൈയിലെ രത്നഗിരിജില്ലയിലെ ധാബോളില് 2184 മെഗാവാട്ടിന്റെ വൈദ്യുതോല്പാദനപ്ലാന്റ് സ്ഥാപിച്ച് ഏഴുവര്‍ഷത്തിനു ശേഷമാണ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ എന്റോണ്‍ തീരുമാനിച്ചത്. ഈ പദ്ധതിയുടെ ഒന്നാംഘട്ടം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ.
എന്റോണിന്റെ വൈദ്യുതി വാങ്ങാന്‍ മഹാരാഷ്ട്രസര്‍ക്കാര്‍ തയ്യാറില്ലാത്തതിനാലാണ് എന്റോണ്‍ ഇന്ത്യവിടുന്നത്. നേരത്തെ നിശ്ചയിച്ച വിലയേക്കാള്‍ പത്ത് ശതമാനം വരെ കുറവിന് വൈദ്യുതിനല്‍കാന്‍ എന്റോണ്‍ തയ്യാറായെങ്കിലും മഹാരാഷ്ട്രസര്‍ക്കാര്‍ പിന്‍വാങ്ങുകയായിരുന്നു. യൂണിറ്റിന് 3.50 രൂപയ്ക്ക് വൈദ്യുതിനല്‍കാന്‍ എന്റോണ്‍ തയ്യാറായിരുന്നു. എന്നാല്‍ മൂന്നു രൂപയ്ക്ക് ഒരു യൂണിറ്റ് എന്ന തോതില്‍ വൈദ്യുതി നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.
ധാബോള്‍ വൈദ്യുതോല്പാദനപദ്ധതിയില് 65 ശതമാനം മുതല്‍ മുടക്കിയിരിക്കുന്നത് എന്റോണ്‍ ആണ്. ജനറല്‍ ഇലക്ട്രിക്കും മഹാരാഷ്ട്ര സംസ്ഥാന വൈദ്യുതിബോര്‍ഡും ബെക്ടെലും ഈ പദ്ധതിയില്‍ മുതല്‍മുടക്കിയിട്ടുണ്ട്.
കര്‍ണാടക, ദില്ലി, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ധാബോള്വൈദ്യുതി വാങ്ങാന്‍ തയ്യാറായിരുന്നു. എന്നാല്‍ ഒരു യൂണിറ്റ് വൈദ്യുതിയ്ക്ക് 1.65രൂപ മുതല്‍ 2.50 രൂപ വരെ നല്കാന് മാത്രമേ ഈ സംസ്ഥാനങ്ങള്‍ തയ്യാറുള്ളൂ. എന്നാല്‍ ഈ തുക ഉല്പാദനച്ചെലവിനേക്കാള് കുറഞ്ഞ തുകയാണെന്ന് എന്റോണ്‍ പറയുന്നു.
ഞങ്ങളുടെ ഫാക്ടറിയുടെ സമീപത്തുള്ള ഗ്രാമങ്ങളിലെ മനുഷ്യരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്- എന്റോണ്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ കെ. വാഡെ ക്ലിനെ പറഞ്ഞു. ധാബോളിനടുത്തുള്ള ഗ്രാമങ്ങളില്‍ റോഡുകള്‍, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജലവിതരണസംവിധാനം എന്നിവ സ്ഥാപിക്കുന്നതില്‍ എന്റോണ്‍ കമ്പനി വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications