Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയ സര്‍ക്കാരിനെ പിരിച്ചുവിടില്ല: ഫെര്‍ണാണ്ടസ്

ചെന്നൈ: കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അറസ്റു ചെയ്തതിന്റെ പേരില്‍ ജയലളിത സര്‍ക്കാരിനെ പിരിച്ചുവിടില്ലെന്ന് എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു. തമിഴ്നാട്ടിലെ എഐഎഡിഎംകെ സര്‍ക്കാരിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആഗസ്ത് 12 ഞായറാഴ്ച മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം. കരുണാനിധിയെ കണ്ട് ചര്‍ച്ച നടത്തിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഫെര്‍ണാണ്ടസ്.

അതേ സമയം യുടിഐ കുംഭകോണത്തിന് കാരണക്കാരനായ മുന്‍ ചെയര്‍മാന്‍ പി.എസ്. സുബ്രഹ്മണ്യത്തിന്റെ പേര് 1999ല്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത് ജയലളിതയാണെന്ന് ഫെര്‍ണാണ്ടസ് ആരോപിച്ചു. സുബ്രഹ്മണ്യത്തിന്റെ പേര് തന്റെ മുന്നില്‍ വന്നപ്പോള്‍ താന്‍ തള്ളിയെന്നും എന്നാല്‍ അദ്ദേഹം തന്നെ വേണമെന്ന് ജയലളിത നിര്‍ബന്ധം പിടിച്ചുവെന്നും ഫെര്‍ണാണ്ടസ് പറഞ്ഞു. പക്ഷെ തനിക്ക് സുബ്രഹ്മണ്യവുമായി ബന്ധമില്ലെന്ന് ആഗസ്ത് 11 ശനിയാഴ്ച ജയലളിത പ്രസ്താവിച്ചിരുന്നു.

എന്‍ഡിഎയില്‍ നിന്നു വിട്ടുപോയ പിഎംകെ ഇപ്പോള്‍ കേന്ദ്രത്തില്‍ എന്‍ഡിഎ സഖ്യകക്ഷിയാണ്. എന്‍ഡിഎയുടെ തമിഴ്നാട് ഘടകത്തില്‍ ആ പാര്‍ട്ടി വരണമോയെന്ന് കരുണാനിധി തീരുമാനിക്കും. എന്‍ഡിഎയെ കേന്ദ്രത്തില്‍ തിരിച്ചെടുത്തത് ഡിഎംകെയെ പ്രകോപിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+