Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയുടെ വിമാനക്കൂലി കോണ്‍ഗ്രസ് നല്‍കി

ല്ലി : ആന്റണി മുഖ്യമന്ത്രിയായി ചുമതലയേറ്റെടുക്കാന്‍ ദില്ലിയില്‍ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ യാത്രചെയ്തതിന്റെ കൂലി എഐസിസി നല്കി.

വ്യോമസേനയുടെ ആര്‍. കെ. പുരത്തെ അക്കൗണ്ട്സ് ഡയറക്ടര്‍ ഓഫീസീല്‍ ആന്റണിയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് കുടിശ്ശിക വിമാനക്കൂലിയായ 14 ലക്ഷം രൂപയും പലിശയും അടങ്ങുന്ന ചെക്ക് എഐസിസി ജീവനക്കാരനെത്തിച്ചത്. ദില്ലിയിലെത്തിയ ആന്റണി എഐസിസി പ്രസിഡന്റ് സോണിയയെ കണ്ട് തന്റെ വിമാനക്കൂലി നല്കേണ്ട കാര്യം സൂചിപ്പിച്ചിരുന്നു. തുക എഐസിസി നല്കുമെന്ന് സോണിയ ആന്റണിയ്ക്ക് ഉറപ്പുനല്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് എഐസിസി തുക അടച്ചത്.

അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു പറഞ്ഞതനുസരിച്ചാണ് താന്‍ വിമാനത്തില് കയറി പോന്നത്. പക്ഷെ അത് ഇങ്ങിനെയൊരു പുലിവാലാകുമെന്ന് കരുതിയില്ല- ആഗസ്ത് 11 ശനിയാഴ്ച ദില്ലിയില്‍ ഇക്കാര്യത്തെപ്പറ്റി ചോദിച്ച വാര്‍ത്താലേഖകരോട് ആന്റണി പറഞ്ഞു.

നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഈ വിമാനക്കൂലി കേരളം നല്കണമെന്നാവശ്യപ്പെട്ട് വ്യോമസേനാ അധികൃതര്‍ സമീപിച്ചിരുന്നു. എന്നാല്‍ ആന്റണിയുടെ വിമാനയാത്ര തികച്ചും വ്യക്തിപരമായതിനാല്‍ കേരളം ഈ തുകയടയ്ക്കില്ലെന്ന് ഇടതുപക്ഷം തീരുമാനിക്കുകയായിരുന്നു.

യുഡിഎഫ് അധികാരത്തില്‍ വന്നശേഷം ഈ തുക അടയ്ക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനത്തെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+