കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനയത്തിനെതിരെ ബിഷപ്സ് കൗണ്‍സില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: 35 ദിവസം നീളുന്ന മദ്യവിരുദ്ധസമരവുമായി കേരളാ കാതലിക് ബിഷപ്സ് കൗണ്‍സില്‍(കെസിബിസി). മദ്യവിമോചന പ്രാര്‍ത്ഥനായാത്ര എന്ന് പേരിട്ടിരിക്കുന്ന ഈ മദ്യവിരുദ്ധപ്രചാരണയാത്രാ പരിപാടി 2002 ജനവരിയില്‍ തുടങ്ങും. കാസര്‍കോട് തുടങ്ങുന്ന യാത്ര തിരുവനന്തപുരത്ത് സമാപിക്കും.

കെസിബിസി മദ്യവിരുദ്ധകമ്മീഷന്‍ അധ്യക്ഷന്‍ ബിഷപ് സൂസപാക്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ജനങ്ങളെ ബോധവല്ക്കരിക്കുന്നതിനും ഒരു മദ്യവിമോചനകേരളം സൃഷ്ടിക്കാനുമാണ് ഈ പരിപാടിയെന്ന് ബിഷപ് പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ മദ്യനിരോധനത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, പുതിയ 55 മദ്യഷാപ്പുകള്‍ തുറക്കാന്‍ അനുവദിക്കുകയും ചെയ്തിരിക്കുകയാണ്. എങ്ങിനെയാണ് ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കാന്‍ പോകുന്നതെന്ന കാര്യം സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരിക്കേണ്ടതുണ്ട് -, ബിഷപ് അഭിപ്രായപ്പെട്ടു.

കള്ള്ചെത്തുതൊഴിലാളി സഹകരണസംഘങ്ങള്‍ പിരിച്ചുവിടുന്നതില്‍ ഞങ്ങള്‍ എതിരല്ല. എന്നാല്‍ കള്ള്വില്പന അബ്കാരികളെ തിരിച്ചേല്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഞങ്ങള്‍ എതിര്‍ക്കും.- ബിഷപ്പ് പറയുന്നു.

കള്ള്കച്ചവടം അബ്കാരികളെ തിരിച്ചേല്പിക്കുന്നതിന് പകരം ബിവറേജസ് കോര്‍പ്പറേഷനെ ഏല്പിക്കുകയോ മറ്റു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതല്ല, കള്ള്വില്പന അബ്കാരികളെ തിരിച്ചേല്പിക്കാനുള്ള പുതിയ നയവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ ഭാവമെങ്കില്‍ മറ്റ് മദ്യവിരുദ്ധപ്രസ്ഥാനങ്ങളുമായി സഹകരിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X