കെഎസ്ആര്‍ടിസി ബസ് കണ്ടെത്തി: ഒരാള്‍ അറസ്റില്‍
മൈസൂര്‍: ബാംഗ്ലൂരില്‍ നിന്ന് കാണാതായ കെഎസ്ആര്‍ടിസി ബസ് കണ്ടെത്തി. ആഗസ്ത് 11 ശനിയാഴ്ച രാത്രിയോടെ ഗുണ്ടല്‍പേട്ടിനും അക്കല്ത്തുണ്ടിനുമിടയില്വച്ചാണ് ബസ് കണ്ടെത്തിയത്.
ബസ് മോഷണവുമായി ബന്ധപ്പെട്ട് അബ്ദുള്‍ നാസര്‍ (25) എന്നയാള്‍ അറസ്റിലായിട്ടുണ്ടെന്ന് ബാംഗ്ലൂരിലെ മജസ്റിക് ബസ് സ്റാന്‍ഡിലെ കേരള കൗണ്ടര്‍ സ്റേഷന് ഇന്‍ ചാര്‍ജ് കെ.എ.സി. നായര്‍ മലയാളം ഇന്ത്യാഇന്‍ഫോയോട് പറഞ്ഞു. ഇയാള്‍ ഇപ്പോള്‍ ഉപ്പാര്‍പേട്ട് പൊലീസ് സ്റേഷനിലാണ്.
ശനിയാഴ്ച വൈകീട്ട് കണ്ണൂരില്‍ നിന്നും ബാംഗ്ലൂരിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും നല്കിയ മൊഴിയെത്തുടര്‍ന്നാണ് ബസ് കണ്ടെത്താന്‍ സാധിച്ചത്. ഒരു കെഎസ്ആര്‍ടിസി ബസ് ആളില്ലാതെ മാണ്ഡ്യഭാഗത്തേക്ക് ഒരു യുവാവ് ഓടിച്ചുകൊണ്ടുപോയത് കണ്ടതായി അവര്‍ കേരള കൗണ്ടറില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരും കര്‍ണാടക പൊലീസും ചേര്‍ന്ന് മൈസൂര്‍ ഭാഗത്തേക്ക് തിരിച്ചു. രാത്രിയോടു കൂടി ഗുണ്ടല്പേട്ടിനടുത്തുവച്ച് ബസ് കണ്ടെത്തുകയും അതിലുണ്ടായിരുന്നു യുവാവിനെ പിടികൂടുകയും ചെയ്തു.