മെട്രോ ഫെയറുകള്‍ കാര്യക്ഷമമാക്കും
തിരുവനന്തപുരം: ഓണക്കാലത്തോടനുബന്ധിച്ച് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ തുടങ്ങിയിട്ടുള്ള മെട്രോ ഫെയറുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി. കാര്‍ത്തികേയന്‍.
പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം ഫെയറുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും. ഇതിലൂടെ തിരക്ക് കുറയ്ക്കാന്‍ കഴിയും. മെട്രോ ഫെയറുകളില്‍ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മെട്രോ ഫെയറുകളില്‍ റെക്കോഡ് വില്‍പ്പനയാണ് നടക്കുന്നതെന്ന് ആഗസ്ത് 12 ഞായറാഴ്ച പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന മെട്രോ ഫെയര്‍ സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു.
ഓണക്കാലത്ത് വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. റേഷന്‍ കടകള്‍ വഴി ഗുണനിലവാരമുള്ള അരി വിതരണം ചെയ്യുന്നതിന് കര്‍ശന നടപടി സ്വീകരിക്കും. നല്ല അരി റേഷന്‍ കടകള്‍ക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച് ആഗസ്ത് 16 വ്യാഴാഴ്ച എഫ്സിഐ അധികൃതരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications