ഹുറിയത്തുമായി പിഡിപിക്ക് ബന്ധമില്ലെന്ന്
തിരുവനന്തപുരം: കശ്മീരിലെ ആള്‍ പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സുമായി പിഡിപിക്ക് യാതൊരു ബന്ധവുമില്ലെന്ന് പിഡിപി.
ഹുറിയത്ത് എന്നല്ല കശ്മീരിലെ ഒരു സംഘടനയുമായും പിഡിപിക്ക് ബന്ധമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പുന്തുറ സിറാജ് ആഗസ്ത് 12 ഞായറാഴ്ച വ്യക്തമാക്കി. ഇല്ലാത്ത ഹുറിയത്ത് ബന്ധം ആരോപിച്ച് പിഡിപിയെ കരിതേക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് സിറാജ് കുറ്റപ്പെടുത്തി.
ഹുറിയത്ത് നേതാക്കള്‍ കേരളത്തില്‍ വരുന്നത് പിഡിപിയുടെ ക്ഷണം സ്വീകരിച്ചല്ല. വിഘടനവാദത്തെയും വര്‍ഗിയതെയും പിഡിപി പ്രോത്സാഹിപ്പിക്കില്ലെന്നും സിറാജ് വ്യക്തമാക്കി.












Click it and Unblock the Notifications