ആലക്കോട് രാജയുടെ മൃതദേഹം സംസ്കരിച്ചു
കോട്ടയം: ശനിയാഴ്ച അന്തരിച്ച കുടിയേറ്റക്കാരുടെ രാജാവ് ആലക്കോട് പി.ആര്‍. രാമവര്‍മ്മ രാജയുടെ മൃതദേഹം സംസ്കരിച്ചു. ആഗസ്ത് 12 ഞായറാഴ്ച രാവിലെ പൂഞ്ഞാര്‍ കൊട്ടാരത്തിലെ തറവാട്ടുവക ശ്മശാനത്തിലായിരുന്നു സംസ്കാരചടങ്ങ്.
സഹോദരന്‍ പി. കേരളവര്‍മ്മരാജയാണ് ചിതയ്ക്ക് തീ കൊളുത്തിയത്. രാവിലെ പൂഞ്ഞാറില്‍ എത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളിലെ നൂറുകണക്കിനാളുകള്‍ അന്തിമോപചാരമര്‍പ്പിച്ചു.
രാഷ്ട്രീയരംഗത്തെയും സാംസ്കാരികരംഗത്തെയും പ്രമുഖര്‍ പങ്കെടുത്തു. കേരള സര്‍ക്കാരിനു വേണ്ടി സഹകരണ മന്ത്രി എം.വി. രാഘവന്‍ മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പിച്ചു. സാധാരണക്കാര്‍ക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു രാജയുടേതെന്ന് അദ്ദേഹം അനുസ്മരിച്ചു.












Click it and Unblock the Notifications