Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍വാണിഭം: നിര്‍മ്മാതാവ് ഒളിവില്‍?

തിരുവനന്തപുരം: നാലാഞ്ചിറ പെണ്‍വാണിഭത്തില്‍ മുഖ്യ പങ്കുണ്ടെന്ന് കരുതപ്പെടുന്ന ടിവി സീരിയല്‍ നിര്‍മ്മാതാവ് സക്കറിയ ഒളിവില്‍ പോയതായി സംശയിക്കുന്നു.

കഴിഞ്ഞ ദിവസം തേക്കുമ്മൂടിലുള്ള ഇയാളുടെ വീട്ടിലെത്തിയ പൊലീസ് സംഘത്തിന് വീട് പൂട്ടിയിട്ടിരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. നഗരത്തില്‍ ഇയാള്‍ക്കുള്ള മറ്റ് വീടുകളും പൂട്ടിയിട്ടിരിക്കുകയാണ്. മറ്റ് ജില്ലകളില്‍ തിരച്ചില്‍ തുടങ്ങുന്നതുള്‍പ്പടെ ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ആഗസ്ത് 12 ഞായറാഴ്ച പൊലീസ് അറിയിച്ചു.

കോതമംഗലം പെണ്‍വാണിഭക്കേസിലെ ഏഴാം പ്രതിയായ സോണിയെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് സക്കറിയയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. അതേസമയം സംഭവസ്ഥലത്തു നിന്നും രണ്ട് മാലിക്കാരെ പിടികൂടിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പൊലീസ് അറിയിച്ചു. ഇവരെ ഒരു കിലോമീറ്റര്‍ അകലെ വച്ച് മാര്‍ ഇവാനിയോസ് കോളേജിന് സമീപം വച്ചാണ് സംശയം തോന്നി പിടികൂടിയത്. എന്നാല്‍ ഇവര്‍ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ചോദ്യം ചെയ്യലില്‍ നിന്നും തെളിഞ്ഞതിനെ തുടര്‍ന്ന് വിടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

പെണ്‍വാണിഭസംഘം പ്രവര്‍ത്തിച്ചിരുന്ന വീടിന് സമീപമുള്ള രണ്ട് സ്ത്രീകളുടെ സാന്നിദ്ധ്യത്തിലാണ് അറസ്റ് നടന്നത്. ഇവര്‍ അധ്യാപികമാരാണ്. സംഘവുമായി ബന്ധമുള്ളവരെ ആരെയും വെറുതെ വിട്ടില്ലെന്ന തെളിവിനാണ് അധ്യാപികമാരുടെ സാന്നിദ്ധ്യത്തില്‍ അറസ്റ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

ഇവരുമായി ബന്ധമുള്ളവരുടെ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ കണ്ടുപിടിക്കാനുള്ള ശ്രമം നടക്കുകയാണ്. എസ്കോട്ടെലിന്റെ പ്രീ പെയ്ഡ് കണക്ഷനായതിനാല്‍ എറണാകുളത്ത് നിന്നു വേണം നമ്പര്‍ ലഭിക്കേണ്ടത്. ആഗസ്ത് 13 തിങ്കളാഴ്ച നമ്പരുകള്‍ കണ്ടെത്താനാകുമെന്നും പൊലീസ് അറിയിച്ചു. നമ്പര്‍ കിട്ടിക്കഴിഞ്ഞാല്‍ ചാലയിലെ സ്വര്‍ണവ്യാപാരിക്ക് ഇതില്‍ പങ്കുണ്ടോ എന്നത് അറിയാനാകുമെന്നും പൊലീസ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+