കറിപൗഡര്‍ കയറ്റുമതി: ഈസ്റേണ്‍ മുന്നില്‍
കൊച്ചി: കറിപൗഡര്‍ കയറ്റുമതിയില്‍ കഴിഞ്ഞവര്‍ഷവും ഈസ്റേണ്‍ കറിപൗഡര്‍ തന്നെ മുന്നില്‍. 2000ല്‍ ഏറ്റവും കൂടുതല്‍ കറിപൗഡര്‍ കയറ്റുമതി ചെയ്തതിന് ഈസ്റേണ്‍ ഗ്രൂപ്പിന് കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു.
ഇത് മൂന്നാം തവണയാണ് ഈസ്റേണ്‍ ഈ സ്ഥാനം നിലനിര്‍ത്തുന്നത്. 98ലും 99ലും ഈസ്റണിനു തന്നെയായിരുന്നു ഈ അവാര്‍ഡ്. കേരളത്തില്‍ വില്പനയില്‍ ഒന്നാംസ്ഥാനത്തു നില്ക്കുന്ന ഈസ്റേണ്‍ കര്‍ണാടക, ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും വില്പനയില്‍ മുന്നേറുകയാണെന്ന് ചെയര്‍മാന്‍ എം.ഇ. മീരാന്‍ പറഞ്ഞു.
ഉല്പന്നത്തില്‍ നിരന്തരമാറ്റം വരുത്തിയും വൈവിധ്യവല്ക്കരിച്ചും ഇന്ത്യയിലേയും വിദേശങ്ങളിലേയും മാര്‍ക്കറ്റുകളില്‍ ഈസ്റേണ്‍ ആധിപത്യം നേടുകയാണ്. സാമ്പാര്‍ പൗഡര്‍, രസം പൗഡര്‍, ഫിഷ് മസാല, മീറ്റ് മസാല, ചിക്കന്‍ മസാല, വെജിറ്റബിള്‍ കറി മസാല തുടങ്ങിയ കറിപൗഡറുകള്‍ക്കു പുറമെ ചാട്ട് മസാല, ചനാ മസാല, പാവ് ബാജി മസാല, ഗരം മസാല, അച്ചാര്‍ പൗഡര്‍, പുലാവ്-ബിരിയാണി മസാല, തന്തൂരി മസാല എന്നീ ഉല്പന്നങ്ങള്‍ ഈസ്റേണ്‍ വിപണിയിലിറക്കുന്നു.
കറിപൗഡറിനു പുറമെ മിനറല്‍ വാട്ടര്‍, കിംഗ് റിച്ചാര്‍ഡ് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഈസ്റേണ്‍ ട്രെഡ്സ്, റബറൈസ്ഡ് കയര്‍ മാട്രസുകള്‍, ഈസ്റേണ്‍ ട്രെഡ്സുകള്‍ എന്നിവയും ഈസ്റേണ്‍ സഹോദരസ്ഥാപനങ്ങള്‍ വിപണിയിറക്കുന്നു. സുനിദ്ര മാട്രസുകള്‍ ദക്ഷിണാഫ്രിക്കയിലും മറ്റും കയറ്റുമതി ചെയ്യുന്നു. അടിമാലിയില്‍ ഈസ്റേണ്‍ പബ്ലിക് സ്കൂള്‍ കൂടി ആരംഭിച്ചതോടെ ഈസ്റേണ്‍ വിദ്യഭ്യാസ രംഗത്തേക്കും കടന്നു.












Click it and Unblock the Notifications