Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഷ്യാനെറ്റ് വഴി ഓണ്‍ലൈന്‍ ഓഹരി വ്യാപാരം

കൊച്ചി: കൊച്ചി സ്റോക്ക് എക്സ്ചേഞ്ചും ഏഷ്യാനെറ്റും ചേര്‍ന്ന് ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തിന് സൗകര്യം ഒരുക്കുന്നു. ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ഇന്റര്‍നെറ്റ് സൗകര്യം വഴി കൊച്ചി സ്റോക് എക്സ്ചേഞ്ച്, നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച്, ബോംബേ സ്റോക്ക് എക്സ്ചേഞ്ച് എന്നിവിടങ്ങളില്‍ വ്യാപാരം നടത്താനാവുന്നതാണ് ഈ സംവിധാനം.

ഓഹരി വിപണന മേഖലയില്‍ ഒരു ഇന്റര്‍നെറ്റ് സേവന ദാതാവ്(ഐഎസ്പി) ഇത്തരം സൗകര്യം ഒരുക്കുന്നത് ഇന്ത്യയില്‍ ഇതാദ്യമാണ്. ഓഹരി ദല്ലാള്‍മാര്‍ക്കും നിക്ഷേപകര്‍ക്കും എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട് നേരിട്ട് ഓഹരി ഇടപാട് നടത്താം എന്നതാണ് പ്രത്യേകത.

കൊച്ചിയില്‍ മാത്രമേ ഇപ്പോള്‍ ഈ സൗകര്യം ഉണ്ടാവൂ. ഏഷ്യാനെറ്റ് കേബിള്‍ വഴി ഇന്റര്‍നെറ്റ് ലഭിക്കുന്ന എല്ലാ സ്ഥലത്തും വൈകാതെ ഇത് ലഭ്യമാകും. കൊച്ചി സ്റോക്ക് എക്സ്ചേഞ്ചിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സജി ചെറിയാനും ഏഷ്യാനെറ്റ് മാനേജിംഗ് ഡയറക്റ്റര്‍ സി.എം. രാധാകൃഷ്ണന്‍ നായരും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു.

ഓണ്‍ലൈന്‍ ഇടപാട് വേഗത്തിലും കൃത്യതയോടെയും നടത്താനായി 75 ലക്ഷം രൂപ മുടക്കി മികച്ച സോഫ്റ്റ് വേര്‍ വാങ്ങിയിട്ടുണ്ട്. അടുത്ത ഒരു വര്‍ഷം കൊണ്ട് ഈ സംവിധാനം വഴി വന്‍ഇടപാട് നടക്കുമെന്നാണ് കരുതുന്നതെന്ന് കൊച്ചി സ്റോക്ക് എക്സ്ചേഞ്ച് പ്രസിഡന്റ് ജോണി ജെ കണ്ണംപള്ളി വ്യക്തമാക്കി.

കേരളത്തിലെ ഇന്റര്‍നെറ്റ് സേവന ദായകരായ ഏഷ്യാനെറ്റിന് കൊച്ചിയിലും തിരുവനന്തപുരത്തും ഗേറ്റ്വേകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+