Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്: നടപടി ഗവര്‍ണറുടെ റിപ്പോര്‍ട്ടിനു ശേഷം

ദില്ലി: ഗവര്‍ണര്‍ രംഗരാജന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തമിഴ്നാട് പ്രശ്നത്തില്‍ കേന്ദ്രം തീരുമാനമെടുക്കുകയെന്ന് ബിജെപി വക്താവ് വിജയ്കുമാര്‍ മല്‍ഹോത്ര പറഞ്ഞു.

തമിഴ്നാട്ടില്‍ ഡിഎംകെ റാലിയ്ക്കു നേരെ വെടിവെപ്പ് നടന്ന സംഭവത്തെ കുറിച്ചുള്ളഗവര്‍ണറുടെ റിപ്പോര്‍ട്ടിനായി കേന്ദ്രം കാത്തിരിക്കുകയാണ്. എന്നാല്‍ പിരിച്ചുവിടല്‍ അവസാന പോംവഴി എന്ന നിലയില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് മല്‍ഹോത്ര വ്യക്തമാക്കി. ആഗസ്ത് 13 തിങ്കളാഴ്ച പാര്‍ലമെന്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മല്‍ഹോത്ര.

ഡിഎംകെ പ്രവര്‍ത്തകര്‍ക്കെതിരെ വളരെ ക്രൂരമായാണ് തമിഴ്നാട് പൊലീസ് പെരുമാറിയത്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കേന്ദ്രത്തിന് ഇടപെടേണ്ടിവരും.

മാസങ്ങള്‍ക്ക് മുമ്പ് ഡിഎംകെ നേതാവ് എം.കരുണാനിധിയ്ക്കും രണ്ട് കേന്ദ്രമന്ത്രിമാര്‍ക്കും എതിരെ പൊലീസ് കാണിച്ച ക്രൂരകൃത്യങ്ങള്‍ നിയമത്തോട് മാത്രമല്ല സ്വാതന്ത്യ്രത്തോടുമുള്ള വെല്ലുവിളിയാണെന്ന് മല്‍ഹോത്ര പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+