Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട് അക്രമം: ജുഡീഷ്യല്‍ അന്വേഷണം

ചെന്നൈ: ഡിഎംകെ റാലിയോടനുബന്ധിച്ച് നടന്ന അക്രമങ്ങളെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടു. ആഗസ്ത് 12 ഞായറാഴ്ച നടന്ന റാലിയോടനുബന്ധിച്ചുണ്ടായ അക്രമത്തില്‍ അഞ്ച് ഡിഎംകെ പ്രവര്‍ത്തകര്‍ മരിക്കുകയും 100 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

മദ്രാസ് ഹൈക്കോടതിയിലെ റിട്ട. ജഡ്ജി ജസ്റിസ് കെ.എസ്. ഭക്തവത്സലത്തിനെയാണ് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ചുമതല ഏല്പിച്ചിരിക്കുന്നതെന്ന് ആഗസ്ത് 13 തിങ്കളാഴ്ച ജയലളിത വാര്‍ത്താലേഖകരോട് പറഞ്ഞു.

റാലിയോടനുബന്ധിച്ച് നടന്ന ഏല്ലാ അക്രമങ്ങളെയും കുറിച്ച് കമ്മീഷന്‍ സമഗ്രഅന്വേഷണം നടത്തുമെന്നും ജയലളിത പറഞ്ഞു. അക്രമത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപയും പരിക്കേറ്റ് ആശുപത്രിയിലായവര്‍ക്ക് 15,000 രൂപയും സാരമല്ലാത്ത മുറിവേറ്റവര്‍ക്ക് 6,000 രൂപയും നഷ്ടപരിഹാരം നല്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

തമിഴ്നാട്ടിലെ സ്ഥിതിഗതികളെക്കുറിച്ച് പഠിക്കാനെത്തിയ ഗവര്‍ണര്‍ രംഗരാജനെ കാണുമോ എന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് വിശദറിപ്പോര്‍ട്ടുമായി ചീഫ് സെക്രട്ടറിയെ അയക്കുമെന്നായിരുന്നു ജയയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+