Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രനിലേക്ക് ഉപഗ്രഹം: കേന്ദ്രാനുമതി

മഥുര: ചന്ദ്രനിലേക്ക് ഉപഗ്രഹമയയ്ക്കാനുള്ള ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ(ഐഎസ്ആര്‍ഒ) പദ്ധതിക്ക് കേന്ദ്രഅംഗീകാരം ലഭിച്ചെന്ന് ഇന്ത്യയുടെ ശാസ്ത്രോപദേഷ്ടാവ് എപിജെ അബ്ദുള്‍ കലാം. ഇതിനുള്ള കഴിവും സാങ്കേതികവിദ്യയും ഇന്ത്യ കൈവരിച്ചുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്ത് 13 തിങ്കളാഴ്ച ത്യാഗരാജ എഞ്ചിനീയറിംഗ് കോളേജിന്റെ ഉന്നത ഗവേഷണകേന്ദ്രത്തിന് തറക്കല്ലിടുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അബ്ദുള്‍ കലാം. എപ്പോഴും ഉയര്‍ന്ന സ്വപ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വിക്രംസാരാഭായാണ് തന്റെ മാതൃകയെന്നും അബ്ദുള്‍ കലാം പറഞ്ഞു.

രാഷ്ട്രീയം, വ്യവസായം, ശാസ്ത്രം, സാങ്കേതികരംഗം എന്നീ എല്ലാമേഖലകളിലും ഇന്ത്യയ്ക്ക് കഴിവുള്ള നേതാക്കളുണ്ട്. യുവതലമുറയില്‍ കഠിനാധ്വാനവും സ്ഥിരോത്സാഹവും ഉണ്ടെങ്കില്‍ ഇന്ത്യയെ ഒരു വികസിതരാജ്യമാക്കിമാറ്റാന്‍ കഴിയുമെന്നും കലാം അഭിപ്രായപ്പെട്ടു.

കണ്ടുപിടുത്തത്തിനുള്ള കഴിവുള്ളവരാണ് ഇന്ത്യക്കാര്‍. അവര്‍ പരാജയഭീതി ഒഴിവാക്കണമെന്ന സി.വി. രാമന്റെ പ്രശസ്തവരികളും കലാം ഉദ്ധരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+