സ്വാതന്ത്യ്രദിനം: കശ്മീരില്‍ സുരക്ഷ ശക്തമാക്കി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്വാതന്ത്യ്രദിനാഘോഷങ്ങള്‍ക്കിടയില്‍ തീവ്രവാദിആക്രമണത്തിന് സാധ്യതയുള്ളതിനാല്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി.
ശ്രീനഗറിലും കശ്മീരിലെ പ്രധാന നഗരങ്ങളിലും കൂടുതല്‍ സുരക്ഷാ സൈനികരെ ഏര്‍പ്പെടുത്തി. മാരകമായ ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ ആത്മഹത്യാസ്ക്വാഡുകളും ഇറങ്ങിയിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. 23 വിഘടനവാദപ്രസ്ഥാനങ്ങളുടെ സംയുക്ത സംഘടനയായ ഹുറിയത്ത് കോണ്‍ഫറന്‍സ് ആഗസ്ത് 15ന് ബന്ദ് ആഹ്വാനം ചെയ്തിരിക്കുകയാണ്.
ശ്രീനഗറില്‍ മുന്‍വര്‍ഷങ്ങളില്‍ സ്വാതന്ത്യ്രദിനങ്ങളില്‍ അക്രമം നടന്നിട്ടുള്ള ബക്ഷി സ്റേഡിയത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വിദേശീയരായ 25 തീവ്രവാദികള്‍ കശ്മീരിലെത്തിയെന്നും പ്രാദേശിക തീവ്രവാദികളുമായി ചേര്‍ന്ന് ആക്രമണം നടത്താന്‍ അവര്‍ക്ക് പദ്ധതിയുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ടെന്ന് ഉന്നതപൊലീസുദ്യോഗസ്ഥന്‍ ആര്‍.പി.സിംഗ് അറിയിച്ചു.












Click it and Unblock the Notifications