ചെന്നൈ വെടിവെപ്പ്: പാര്‍ലമെന്റ് പിരിഞ്ഞു
ദില്ലി: തമിഴ്നാട്ടില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡിഎംകെ പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ആഗസ്ത് 13 തിങ്കളാഴ്ച യോഗം നിര്‍ത്തിവച്ചു. ലോക്സഭ ഉച്ചയ്ക്ക് രണ്ട് മണിവരെയും രാജ്യസഭ ഉച്ചയ്ക്ക് 12 മണിവരെയുമാണ് യോഗം പിരിഞ്ഞത്.
ഞായറാഴ്ച ചെന്നൈയില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ നടത്തിയ റാലിക്കിടയില്‍ നടന്ന പൊലീസ് വെടിവയ്പില്‍ അഞ്ച് പേര് മരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഡിഎംകെ പ്രവര്‍ത്തകര്‍ ലോക്സഭയില്‍ ബഹളം വച്ചത്.
ലോക്സഭ യോഗം തുടങ്ങിയപ്പോള്‍ത്തന്നെ ഡിഎംകെ അംഗം വി. വെറ്റിശെല്വം ഷര്‍ട്ടൂരി വലിച്ചെറിഞ്ഞ് തനിക്കേറ്റ പരിക്ക് അംഗങ്ങളെ കാണിച്ചുകൊണ്ട് മുന്നോട്ടുവന്നു. ജയലളിത സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡിഎംകെ പ്രവര്‍ത്തകര്‍ക്കെതിരെ മുദ്രാവാക്യവുമായി എഐഎഡിഎംകെ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങിയതോടെ സഭ ബഹളമായമായി.
രാജ്യസഭയിലും യോഗം തുടങ്ങിയപ്പോള്‍ ഡിഎംകെ പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങി. ചെയര്മാന് കൃഷന് കാന്തിന്റെ നിരന്തരമായ അഭ്യര്‍ത്ഥനകള്‍ ഫലവത്താകാഞ്ഞതിനെത്തുടര്ന്ന് യോഗം 12 മണിവരെ പിരിഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications