റാലിയില്‍ 5 മരണം; ചെന്നൈയില്‍ സംഘര്‍ഷം
ചെന്നൈ: ഡിഎംകെ പ്രവര്‍ത്തകര്‍ ആഗസ്ത് 12 ഞായറാഴ്ച വൈകുന്നേരം ചെന്നൈയില്‍ നടത്തിയ വന്‍റാലിയില്‍ അഞ്ച് പേര്‍ മരിച്ചു. ഇതിനെത്തുടര്‍ന്ന് ചെന്നൈയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.
ഡിജിപിയുടെ ഓഫീസിനു മുന്നില്‍വച്ച് റാലി അക്രമാസക്തമായതോടെ അഞ്ചു പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ കൂടാന്‍ ഇടയുണ്ടെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. 100ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തെ സുരക്ഷാക്രമീകരണം വിലയിരുത്താനായി തമിഴ്നാടിന്റെ കൂടി ചുമതലയുള്ള ആന്ധ്രാ ഗവര്‍ണര്‍ സി. രംഗരാജന്‍ ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണില്‍ ഡിഎംകെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ എം. കരുണാനിധിയെയും മകന്‍ സ്റാലിനെയും കേന്ദ്രമന്ത്രിമാരായ മുരശൊലി മാരന്‍, ടി.ആര്‍. ബാലു എന്നിവരെയും അറസ്റു ചെയ്ത ജയലളിത സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിക്കാനാണ് ഡിഎംകെ പ്രവര്‍ത്തകര്‍ റാലി നടത്തിയത്.
സമാധാനപരമായി നീങ്ങുകയായിരുന്ന റാലിയെ പൊലീസ് ബലമുപയോഗിച്ച് പ്രകോപിപ്പിക്കുകയായിരുന്നുവെന്ന് ഡിഎംകെ നേതാക്കള്‍ ആരോപിച്ചു. റാലി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വാര്‍ത്താലേഖകരെയും പൊലീസ് മര്‍ദ്ദിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡിജിപിയുടെ ഓഫീസില്‍ അകപ്പെട്ടുപോയ വാര്‍ത്താലേഖകരെ റാലിയില്‍ സംഘര്‍ഷമുണ്ടാകുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും സമ്മതിച്ചില്ല.












Click it and Unblock the Notifications