യാസിന്‍ മാലികിനെ അറസ്റ് ചെയ്തു
ദില്ലി: ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) നേതാവ് യാസിന്‍മാലിക്കിനെ അറസ്റുചെയ്തു. ആഗസ്ത് 13 തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അറസ്റ്. അദ്ദേഹത്തെ തീഹാര്‍ ജയിലിലേക്ക് അയച്ചു. സപ്തംബര്‍ നാല് വരെ കസ്റഡിയില്‍ വയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ടാഡയുമായി ബന്ധപ്പെട്ട കേസുകളില്‍ കൃത്യമായി കോടതിയില്‍ ഹാജരാകുന്നില്ലെന്ന് ആരോപിച്ചാണ് പ്രത്യേക ജഡ്ജി വി.കെ. ജെയിന്‍ യാസിന്‍ മാലിക്കനെ തീഹാര്‍ ജയിലിലേക്ക് അയയ്ക്കാന്‍ ഉത്തരവിട്ടത്.
എന്നാല്‍ യാസിന്‍ മാലിക്കിന് ചികിത്സാര്‍ത്ഥം യുഎസിലും ബ്രിട്ടനിലും പോകാന്‍ ഈവര്‍ഷം മാര്‍ച്ച് 10 ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയിരുന്നതായി യാസിന്‍മാലിക്കിന്റെ അഭിഭാഷകന്‍ പറഞ്ഞു. ചികിത്സാര്‍ത്ഥം നാലുമാസം വിദേശത്തായതിനാലാണ് അദ്ദേഹം കോടതയില്‍ ഹാജരാകാതിരുന്നതെന്നും അഭിഭാഷകന്‍ വിശദീകരിച്ചു. ഇക്കാര്യം കോടതിയെ നേരത്തെ അറിയിച്ചിരുന്നതായും അഭിഭാഷകന്‍ പറയുന്നു.












Click it and Unblock the Notifications