കാസര്‍കോട്ട് ബസ്സപകടം: ഏഴ് മരണം
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മംഗന്‍പാടിയില്‍ ആഗസ്ത് 13 തിങ്കളാഴ്ച രാവിലെയുണ്ടായ ബസ്സപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 20ഓളം പേര്‍ക്ക് പരിക്കേറ്റു.
കാസര്‍കോട് സ്വദേശികളായ ലത്തീഫ്, ജഗദീഷ്, നീലേശ്വരം സ്വദേശിനി കല്യാണി, എറണാകുളം ലൂര്‍ദ് കോണ്‍വെന്റിലെ സിസ്റര്‍ ആനി മാത്യു, കുമ്പള സ്വദേശി അബൂബക്കര്‍, ഉപ്പള സ്വദേശി ഹസൈനാര്‍, ബേളാല്‍ സ്വദേശി പ്രദീപ് ഷെട്ടി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. പൊന്നക്കാട്ട് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സും മംഗലാപുരത്തു നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്നു സ്വകാര്യബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.












Click it and Unblock the Notifications