Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉദ്യോഗസ്ഥര്‍ക്ക് ഗൗരവബോധമില്ല: ആന്റണി

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര ഗൗരവബോധമില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.

സെക്രട്ടറിയേറ്റിലെയും ജില്ലാ ആഫീസുകളിലെയും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കാണുന്നതെന്നും ആന്റണി പറഞ്ഞു. ആഗസ്ത് 13 തിങ്കളാഴ്ച സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത ഉദ്യോഗസ്ഥര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം. കേന്ദ്ര സര്‍വീസില്‍ രാത്രി ഒമ്പത് മണി വരെ ചിലപ്പോള്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നുണ്ടെന്നും ആന്റണി ചൂണ്ടിക്കാട്ടി.

സുപ്രധാനമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ചിരിക്കണം. എന്നാല്‍ തീരുമാനങ്ങള്‍ക്ക് സ്വാധീനവും സമ്മര്‍ദവും അടിസ്ഥാനമാകരുതെന്നും ആന്റണി പറഞ്ഞു. റവന്യു പിരിവിന്റെ കാര്യത്തില്‍ കളക്ടര്‍മാര്‍ക്ക് കുറച്ചുകൂടി നേരിട്ടുള്ള ചുമതലകള്‍ നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആന്റണി വ്യക്തമാക്കി.

മൂന്ന് മാസത്തിലൊരിക്കലെങ്കിലും ക്രമസമാധാനം, പ്രാദേശിക വികസനം തുടങ്ങിയ പരിപാടികളുമായി ബന്ധപ്പെട്ട പൊതുജനസമ്പര്‍ക്ക പരിപാടികള്‍ കളക്ടര്‍മാര്‍ സംഘടിപ്പിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+