തൃശൂര്‍ ജില്ലയില്‍ വര്‍ണമഴ
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ചില ഭാഗങ്ങളില്‍ ആഗസ്ത് 13 തിങ്കളാഴ്ച രാവിലെ വര്‍ണമഴ പെയ്തു. തിങ്കളാഴ്ച പെയ്ത മഴയ്ക്ക് തവിട്ടുനിറമാണ് കാണപ്പെട്ടത്.
ചാലക്കുടിയിലും കൊടുങ്ങല്ലൂര്‍ പഞ്ചായത്തിലെ ചില ഭാഗങ്ങളിലുമാണ് തവിട്ടുനിറമുള്ള മഴ പെയ്തത്. ചിലരുടെ വീട്ടുമുറ്റത്തുവെച്ച പാത്രങ്ങളില്‍ നിറഞ്ഞ മഴവെള്ളത്തിന് തവിട്ടുനിറം കാണപ്പെട്ടു.
കൊടുങ്ങല്ലൂരിലെ മേത്തല പഞ്ചായത്തിലും എറിയാട് പഞ്ചായത്തിലുമാണ് പലനിറങ്ങളില്‍ മഴ പെയ്തത്. തവിട്ടും ചുവപ്പും നിറങ്ങളിലായിരുന്നു മഴ.












Click it and Unblock the Notifications