എര്‍വാടി മോഡല്‍ ചികിത്സാകേന്ദ്രം കേരളത്തിലും!
തിരുവനന്തപുരം: തമിഴ്നാട്ടിലെ എര്‍വാടിയില്‍ മാനസിക രോഗികളെ ചങ്ങലയില്‍ കെട്ടി ചികിത്സിക്കുന്നതു പോലെ ഒരു കേന്ദ്രം കേരളത്തിലും.
തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള കീഴാറൂര്‍ ഗ്രാമത്തിലാണ് ഇങ്ങനെയൊരു ചികിത്സാ കേന്ദ്രം നടക്കുന്നത്. ഇവിടെയുള്ള രാജരാജേശ്വരി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
രാജരാജേശ്വരിയുടെ ദര്‍ശനം ലഭിച്ചുവെന്ന് അവകാശപ്പെടുന്ന ഒരാളാണ് ഇവിടത്തെ മുഖ്യ പൂജാരി. ഇയാളുടെ കുടുംബക്ഷേത്രമാണിത്. ക്ഷേത്രത്തിന് പിന്നിലുള്ള ഒരു ഷെഡിലാണ് അഞ്ചോളം മാനസിക രോഗികളെ ചങ്ങലയില്‍ ബന്ധിച്ചിട്ടിരിക്കുന്നത്. ഭക്തര്‍ ദേവിക്കായി നടയിരുത്തുന്ന ആടുകളെയും ഇവരുടെ സമീപം തന്നെ കെട്ടിയിട്ടിരിക്കുന്നു.
സ്വാമി എന്നറിയപ്പെടുന്ന മുഖ്യ പൂജാരിയുടെ മരുന്നും മന്ത്രങ്ങളുമാണ് മാനസികരോഗത്തിനുള്ള ചികിത്സ. രോഗികള്‍ രക്ഷപ്പെടാതിരിക്കാനാണ് ബന്ധിച്ചിരിക്കുന്നതെന്നാണ് ക്ഷേത്രം അധികൃതര്‍ നല്‍കുന്ന വിശദീകരണം. പ്രധാന പ്രതിഷ്ഠയുടെ സമീപമുള്ള ഒരു ചെറിയ മുറിയിലാണ് സ്വാമി ദര്‍ശനം നല്‍കുന്നത്. ദേവിയുടെ അനുഗ്രഹം സിദ്ധിച്ചുകഴിഞ്ഞാല്‍ ഈ മുറിയില്‍ വച്ച് ഭക്തര്‍ക്കായി സ്വാമി പ്രവചനങ്ങള്‍ നടത്തും. ദോഷങ്ങള്‍ പരിഹരിക്കാനായി കരിക്കിലും നാരങ്ങയിലും പൂജ ചെയ്ത് ഭക്തര്‍ക്ക് നല്‍കാറുമുണ്ട്.
അതേസമയം ചോറ്റാനിക്കര, ബീമാപള്ളി, വെട്ടുകാട് പള്ളി തുടങ്ങിയ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട മാനസിക രോഗ ചികിത്സാകേന്ദ്രങ്ങളുമായി സഹകരിക്കുന്നതിനെ കുറിച്ച് സ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് കെയര്‍ അതോറിറ്റി (എസ്എംഎച്ച്സിഎ) ആലോചിക്കുന്നുണ്ട്. വിശ്വാസത്തോടൊപ്പം ആധുനിക ചികിത്സയും ചേരുമ്പോള്‍ ഫലമുണ്ടാകുമെന്ന നിഗമനത്താലാണിത്.
സമൂഹത്തിലെ വിമര്‍ശനങ്ങള്‍ ഭയന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ പോകാന്‍ ഭയക്കുന്നവരാണ് ഇത്തരം ആരാധനാലയങ്ങളില്‍ എത്തിച്ചേരുന്നത്. ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാനാണ് എസ്എംഎച്ച്സിഎ ശ്രമം. കെട്ടിയിടുന്നതു പോലെയുള്ള പീഡനങ്ങള്‍ ഇവിടങ്ങളില്‍ ഇല്ല.-












Click it and Unblock the Notifications