ആലുവയില്‍ യുവാവിനെ വെട്ടിക്കൊന്നു
കൊച്ചി: ആലുവയില്‍ 22 വയസ്സുള്ളയുവാവിനെ വെട്ടിക്കൊന്നു. മറയിപ്പടി മാതാ ഐസ് പ്ലാന്റിലെ ജീവനക്കാരന്‍ അടിമാലി സ്വദേശി ഷിബുവിനെയാണ് അജ്ഞാതര്‍ വെട്ടിക്കൊന്നത്.
ആഗസ്ത് 13 തിങ്കളാഴ്ച രാവിലെ ആലുവ യു.സി. കോളേജിന് സമീപമാണ് വെട്ടേറ്റു മരിച്ച നിലയില്‍ ഷിബുവിന്റെ ജഡം കണ്ടെത്തിയത്. ആലുവ പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേ സമയം ഷിബുവിനോടൊപ്പം താമസിച്ചിരുന്ന ഒരു തമിഴ്നാട് സ്വദേശിയെ കൊലയ്ക്കു ശേഷം കാണാതായിട്ടുണ്ട്. പൊലീസ് ഇയാളെയും അന്വേഷിച്ചുവരുന്നു.












Click it and Unblock the Notifications