Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹുറിയത്തിനെ ക്ഷണിക്കുന്നതില്‍ തെറ്റില്ലെന്ന്

തിരുവനന്തപുരം: കശ്മീരിലെ ആള്‍ പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെ കേരളത്തിലേക്ക് ക്ഷണിക്കുന്നതില്‍ അപാകതയില്ലെന്ന് മനുഷ്യാവകാശ ഏകോപന സമിതി.

കശ്മീര്‍ ഇന്ത്യയുടെ ഘടകമാണെന്ന് വിശ്വസിക്കുന്നവര്‍ അവിടെ നിന്നുള്ളവരെ എതിര്‍ക്കുന്നത് ശരിയല്ലെന്ന് സമിതി ഭാരവാഹികളായ മുകുന്ദന്‍. സി. മേനോനും ബി. ആര്‍. പി. ഭാസ്കറും ആഗസ്ത് 13 തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹുറിയത്ത് സന്ദര്‍ശനത്തെ വര്‍ഗീയവല്‍ക്കരിക്കുന്ന ബിജെപിയുടെയും സിപിഎമ്മിന്റെയും നിലപാട് അപലപനീയമാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

ഹുറിയത്ത് കോണ്‍ഫറന്‍സിനെ നിരോധിച്ചിട്ടില്ല. ഇന്ത്യയിലെല്ലായിടത്തും സഞ്ചരിക്കാനുള്ള സ്വാതന്ത്യ്രം അവര്‍ക്കുമുണ്ടെന്നും അവകാശലംഘനം അംഗീകരിക്കാനാവില്ലെന്നും സമിതി പറഞ്ഞു. തീവ്രവാദ കൂട്ടുകെട്ടായി ഈ സന്ദര്‍ശനത്തെ കാണുന്നത് തെറ്റാണ്. കശ്മീരിലെ രാഷ്ട്രീയ കക്ഷികളുമായി സംവദിക്കാന്‍ നമുക്ക് കഴിയണമെന്നും സമിതി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+