പൊലീസിനെ അക്രമിച്ച് പ്രതിയെ മോചിപ്പിച്ചു
കാഞ്ഞങ്ങാട്: പൊലീസുകാര്‍ പിടികൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രതിയെ നാട്ടുകാര്‍ മോചിപ്പിച്ചു. പൊലീസുകാരുടെ നേരെ കയ്യേറ്റവും കല്ലേറും നടത്തിയ ശേഷമാണ് നാട്ടുകാര്‍ പ്രതിയെ മോചിപ്പിച്ചത്. അക്രമത്തില്‍ ചില പൊലീസുകാര്‍ക്ക് പരിക്കേറ്റു.
കാഞ്ഞങ്ങാടിനടുത്ത് ചന്തേര പൊലീസ് സ്റേഷന്‍ അതിര്‍ത്തിയിലെ പടന്ന വടക്കേപ്പുറത്ത് മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ സ്വീകരണത്തിനിടെ സിപിഎമ്മുകാരുമായി നടന്ന ഏറ്റുമുട്ടലുകളില്‍ പ്രതിയായ മാമുനി രവിയെ പൊലീസ് പിടികൂടാന്‍ ശ്രമിച്ചപ്പോഴാണ് നാട്ടുകാര്‍ അക്രമാസക്തരായത്. മഫ്ടിയിലായിരുന്ന പൊലീസുകാര്‍ രവിയെ പിടികൂടിയപ്പോള്‍ സ്ത്രീകളടക്കമുള്ള നാട്ടുകാരുടെ സംഘം പൊലീസിനെ തടയുകയായിരുന്നു.
കോണ്‍സ്റബിള്‍മാരായ ഹമീദ്, സുനില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. 25 ആളുകളുടെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications