ആര്‍സിസി: മനുഷ്യാവകാശ കമ്മീഷന് രേഖകള്‍ നല്‍കി
തിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ (ആര്‍സിസി) മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട രേഖകള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ചു.
ആഗസ്ത് 13 വെള്ളിയാഴ്ച രാവിലെ കമ്മീഷന്റെ ഓഫീസിലെത്തി ആര്‍സിസി ഡയറക്ടര്‍ ഡോ. കൃഷ്ണന്‍നായരാണ് രേഖകള്‍ ഹാജരാക്കിയത്. രേഖകള്‍ വിശദമായി പരിശോധിച്ചതിന് ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് കമ്മീഷന്‍ അംഗം എസ്. ബലരാമന്‍ അറിയിച്ചു. പരീക്ഷണത്തിന് വിധേയരായ രോഗികളെയും അവരുടെ ബന്ധുക്കളെയും സപ്തംബര്‍ അഞ്ചിന് കമ്മീഷന്‍ മുമ്പാകെ തെളിവെടുപ്പിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ആര്‍സിസിയിലെ ഡോക്ടറായിരുന്ന ഡോ. ഭട്ടതിരിയാണ് രോഗികളുടെ സമ്മതമില്ലാതെ മരുന്ന് പരീക്ഷണം നടത്തിയെന്ന് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. രോഗികളുടെ ബന്ധുക്കളുടെയും സമ്മതപത്രവും മരുന്നുകളുടെ സ്വഭാവം വെളിവാക്കുന്ന രേഖകളും ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്നുള്ള വിദഗ്ധരുടെ നിര്‍ദേശങ്ങളും മറ്റും അടങ്ങിയ രേഖകളുമാണ് മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കപ്പെട്ടത്.












Click it and Unblock the Notifications