തീവണ്ടികളുടെ പേരിന് വ്യക്തികളുമായി ബന്ധമില്ല
കൊച്ചി: തീവണ്ടികള്‍ക്ക് നല്കിയ അമൃത എക്സ്പ്രസ്, ഗുരുദേവ എക്സ്പ്രസ് എന്നീ പേരുകള്‍ക്ക് വ്യക്തികളുമായി ബന്ധമില്ലെന്ന് റെയില്‍വെ ആഗസ്ത് 13 തിങ്കളാഴ്ച കേരള ഹൈക്കോടതിയെ അറിയിച്ചു.
കേരള യുക്തിവാദിസംഘം സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് റെയില്‍വെ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്. റെയില്‍വെ തീവണ്ടികള്‍ക്ക് നല്കിയ അമൃത എക്സ്പ്രസ്, ഗുരുദേവ എക്സ്പ്രസ് എന്നീ പേരുകളില്‍ പ്രമുഖ മതനേതാക്കളുടെ പേരുകളുമായി സാദൃശ്യമുണ്ടെന്നും ഇത് മതപരമായ പക്ഷപാതിത്വമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
ഗുരുദേവ പാരമ്പര്യത്തെയും അമൃതത്തെയുമാണ് ഈ പേരുകള്‍ സൂചിപ്പിക്കുന്നതെന്ന് റെയില്‍വെ വ്യക്തമാക്കി. റെയില്‍വെയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹര്‍ജിയിന്മേലുള്ളഅനന്തര നടപടികള്‍ അവസാനിപ്പിച്ചു.












Click it and Unblock the Notifications