കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരവികസനം: കരട്രേഖ പുറത്തിറക്കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നഗരവികസനത്തിനായുള്ള കരട്രേഖ തദ്ദേശസ്വയംഭരണമന്ത്രി ചെര്‍ക്കളം അബ്ദുള്ള പുറത്തിറക്കി. ഒരു മാസത്തിനുള്ളില്‍ ഇതു സംബന്ധിച്ച അന്തിമനയം രൂപീകരിക്കും. ഇതോടെ സംസ്ഥാനത്തിനാകെ ബാധകമാവുന്ന വിധം ഏകീകൃത നഗരവികസനബില്‍ നടപ്പില്‍ വരും.

വ്യവസായം, വിനോദസഞ്ചാരം, വിവരസാങ്കേതികവിദ്യ, വാണിജ്യം, വ്യാപാരം എന്നീ മേഖലകളില്‍ കൂടുതല്‍ സാധ്യതകളുള്ള, വളരെയധികം വളര്‍ച്ചാസാധ്യതയുള്ള നഗരപ്രദേശങ്ങളേതെന്ന് കണ്ടെത്താനും അവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും ബില്‍ വിഭാവനം ചെയ്യുന്നു.

വികസന പ്രവര്‍ത്തനത്തിനായി സ്വകാര്യപങ്കാളിത്തവും ഉറപ്പ് വരുത്തും. ബഡ്ജറ്റ് പരിമിതപ്പെടുത്താനും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്കും മറ്റ് വികസന അതോറിറ്റികള്‍ക്കും മറ്റ് മേഖലകളിലെ വികസനത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഒരു അര്‍ബന്‍ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കും. ഭാവിയില്‍ നഗരങ്ങളിലെ ജല-വൈദ്യുതവിതരണ ചുമതല കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സ്വകാര്യമേഖലയെ ഏല്പിക്കാനും ആലോചിക്കുന്നു. ഇക്കാര്യത്തില്‍ മുനിസിപ്പാലികളുടെ കുത്തക അവസാനിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. നഗരത്തിലെ സേവനപ്രവര്‍ത്തനങ്ങളില്‍ സ്വകാര്യപങ്കാളിത്തം ഉറപ്പ് വരുത്താനും പൊതുജനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങളുടെ ചെലവ് ന്യായമാണോയെന്ന് പരിശോധിക്കാനും പരാതികളും മറ്റും സ്വീകരിക്കാനുമായാണ് അതോറിറ്റി രൂപീകരിക്കുന്നത്. ഇതിന്റെ ഭാഗമായി തൃശൂര്‍ കോര്‍പ്പറേഷനിലെ ജല-വൈദ്യുത വിതരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പരാതികളും മറ്റും വിശദമായി അതോറിറ്റി പരിഗണിക്കും.

ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും പ്രത്യേകം പരിഗണനനല്കി സംരക്ഷിക്കും. ഭാവിയില്‍ ടൂറിസ്റുകളെ ആകര്‍ഷിക്കാവുന്ന വിധം ഈ കേന്ദ്രങ്ങള്‍ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്.

കെട്ടിടങ്ങളുടെയും മറ്റും നികുതി കണക്കാക്കാന്‍ അശാസ്ത്രീയ രീതിയാണ് ഇപ്പോള്‍ നിലവിലിരിക്കുന്നത്. ഇതുകൊണ്ടാണ് നികുതിവാങ്ങുന്നതില്‍ വലിയ അഴിമതിയും മറ്റും നടക്കുന്നത്. ഇനി കെട്ടിടത്തിന്റെ ചതുരശ്രയടി കണക്കാക്കി, കെട്ടിടനികുതി നിശ്ചയിക്കണമെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്. ഇത് മുനിസിപ്പാലിറ്റികളുടെ വരുമാനം കൂട്ടുകയും ചെയ്യും.

പദ്ധതി മേഖലകളിലെ ഭൂമി കൈമാറ്റം, പുതിയ കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍, പുതിയ വ്യാപാര സംരംഭങ്ങള്‍ എന്നിവയ്ക്ക് വികസന നികുതി ചുമത്തും. കേരള സ്ലം ക്ലിയറന്‍സ് ആക്ട് 1981, ഡെവലപ്പ്മെന്റ് അതോറിറ്റി നിയമങ്ങള്‍ എന്നിവ പുനരവലോകനം ചെയ്യും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X