ഇന്ത്യയ്ക്ക് യുഎസ് ആയുധം : ഇസ്രയേലിന് ഉല്ക്കണ്ഠ
ജെറുസലെം: ഇന്ത്യയുമായി യുഎസ് ആയുധസാങ്കേതിക വിദ്യ പങ്കുവയ്ക്കുന്നതില്‍ ഇസ്രയേലിന് ആശങ്ക. യുഎസ് ഇന്ത്യയുമായി സൈനിക ആസൂത്രണവും സംയുക്തആയുധപരിശീലനവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിലേക്കുള്ള തങ്ങളുടെ ആയുധക്കയറ്റുമതിയെ ഇത് ബാധിക്കുമെന്നതാണ് ഇസ്രയേലിന്റെ ഉല്ക്കണ്ഠയ്ക്ക് കാരണം. ഈയിടെയാണ് ഇന്ത്യയ്ക്ക് ആയുധവില്പനയും ആയുധസാങ്കേതികവിദ്യയും കൈമാറുന്നതിന് അമേരിക്കയിലെ ആയുധക്കമ്പനികള്‍ക്കുണ്ടായിരുന്ന വിലക്ക് യുഎസ് സര്‍ക്കാര്‍ നീക്കിയത്. നേരത്തെ ഇന്ത്യ ആണവപരീക്ഷണം നടത്തിയതിനെ തുടര്‍ന്നാണ് അമേരിക്ക ഇന്ത്യയ്ക്ക് ആയുധങ്ങള്‍ വില്ക്കേണ്ടെന്ന് തീരുമാനിച്ചിരുന്നത്.
ഇപ്പോള്‍ റഡാര്‍ സംവിധാനമടക്കം ഒട്ടേറെ ആധുനിക ആയുധസംവിധാനങ്ങള്‍ ഇന്ത്യയ്ക്ക് അമേരിക്കയിലെ ആയുധക്കമ്പനികള്‍ കൈമാറും. എന്നാല്‍ ഇന്ത്യയുമായി ആയുധവില്പനയുടെ കുത്തക നിലനിര്‍ത്താന്‍ ഇസ്രയേല്‍ ആഗ്രഹിക്കുന്നു. അമേരിക്കയുടെ കടന്നുവരവോടെ ഈ കുത്തക തകരുമെന്ന് ഇസ്രയേല്‍ ഭയപ്പെടുന്നു.
അമേരിക്കയിലെ ആയുധക്കമ്പനികളില്‍ നിന്നും ആയുധം വാങ്ങണമെന്ന് യുഎസ് ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധ്യതയുണ്ടെന്നും ഇസ്രയേല്‍വിദഗ്ധര്‍ കരുതുന്നു.












Click it and Unblock the Notifications