Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ: ദില്ലിയില്‍ വെള്ളപ്പൊക്കത്തിന് സാധ്യത

ദില്ലി: കനത്ത മഴമൂലം റോഡുകളില്‍ വെള്ളം പൊങ്ങിയതുമൂലം ദില്ലിയില്‍ ജനജീവിതം സ്തംഭിച്ചു. യമുനാനദിയില്‍ ജലനിരപ്പ് അപകടകരമായ നിലയില്‍ എത്തിയിരിക്കുകയാണെന്ന് വെള്ളപ്പൊക്ക നിയന്ത്രണ ഓഫീസില്‍ നിന്നറിയിച്ചു. ദില്ലിയിലെ റോഡ്-റെയില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

204 മീറ്ററിലധികം ജലനിരപ്പുയര്‍ന്നാല്‍ യമുന അപകടകാരിയാകും. ആഗസ്ത് 14 ചൊവാഴ്ച രാവിലെ ഏഴുമണിക്ക് യമുനയിലെ ജലനിരപ്പ് 204.4 മീറ്ററായി ഉയര്‍ന്നു കഴിഞ്ഞു. ഉച്ചയ്ക്ക് 12 മണിയോടെ ജലനിരപ്പ് 204.48 മീറ്ററായി ഉയര്‍ന്നിട്ടുണ്ട്. ദില്ലിയില്‍ മഴ ഇപ്പോഴും തുടരുകയാണ്. ഇപ്പോഴത്തെ മഴ ഇതേ തോതില്‍ തുടര്‍ന്നാല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ദില്ലിയില്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്കുന്നു.

1968 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മഴയാണ് ദില്ലിയില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിലും മഴപെയ്യുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പറയുന്നു. യമുന നദിയുടെ തീരത്തുള്ള യമുനാവിഹാര്‍, മയൂര്‍ വിഹാര്‍, നിള വിഹാര്‍, ജഗത് വിഹാര്‍ എന്നീ കോളനികള്‍ വെള്ളത്തില്‍ മുങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+