കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ കനത്ത മഴ; ജീവിതം ദുസ്സഹം

  • By Super
Google Oneindia Malayalam News

ദില്ലി: കനത്ത മഴയെത്തുടര്‍ന്ന് തലസ്ഥാന നഗരമായ ദില്ലിയില്‍ ജീവിതം ദുസ്സഹമായി. ആഗസ്ത് 13 തിങ്കളാഴ്ച വൈകുന്നേരം മുതല്‍ തുടങ്ങിയ മഴയെത്തുടര്‍ന്ന് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായിരിക്കുകയാണ്. ആഗസ്ത് 14 ചൊവാഴ്ച സ്കൂളിലേക്കും ഓഫീസിലേക്കുമായിറങ്ങിയവരെല്ലാം ലക്ഷ്യസ്ഥാനത്തെത്താന്‍ ഏറ പാടുപെട്ടു.

16 സെന്റിമീറ്റര്‍ മഴ പെയ്തെന്നാണ് കാലാവസ്ഥാന നിരീക്ഷണകേന്ദ്രം രേഖപ്പെടുത്തിയിരിക്കുന്നത്. 1961നു ശേഷം തലസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയാണിത്. അടുത്ത 24 മണിക്കൂര്‍ നേരം കനത്ത മഴ തുടരുമെന്ന് കേന്ദ്രം മുന്നറിയിപ്പു നല്‍കി.

കനത്ത മഴമൂലം റോഡ് ഗതാഗതവും തീവണ്ടി ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. റെയില്‍ പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ തീവണ്ടികള്‍ മുടങ്ങിയിരിക്കുകയാണെന്ന് ഉത്തരറെയില്‍വെ വക്താവ് അറിയിച്ചു.

അതിനിടെ യമുന നദിയിലെ വെള്ളം അപകടകരമായ നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്ന് വെള്ളപ്പൊക്ക നിയന്ത്രണ ഓഫീസ് മുന്നറിയിപ്പ് നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X