ചെന്നൈ വെടിവെപ്പ്: പാര്‍ലമെന്റ് ഇന്നും പിരിഞ്ഞു
ദില്ലി: ചെന്നൈയില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ച് ഡിഎംകെ അംഗങ്ങള്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ആഗസ്ത് 14 ചൊവാഴ്ചയും സ്തംഭിച്ചു.
ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ ദിവസത്തെ യോഗം പിരിഞ്ഞു. ലോക്സഭ ഉച്ചയ്ക്ക് 12 മണിവരെയാണ് പിരിഞ്ഞത്. ആഗസ്ത് 12 ഞായറാഴ്ച ചെന്നൈയില്‍ ഡിഎംകെ നടത്തിയ റാലിക്കുനേരെ പൊലീസ് വെടിവച്ചതില്‍ അന്വേഷണമാവശ്യപ്പെട്ടാണ് സഭയില്‍ ബഹളമുണ്ടായത്. സംഭവത്തില്‍ അഞ്ചു പേര് മരിച്ചിരുന്നു. സംഭവത്തെത്തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് പാര്‍ലമെന്റ് നടപടികളിലേക്ക് കടക്കാതെ യോഗം പിരിയുന്നത്.
രണ്ട് പ്രധാനപ്പെട്ട ആവശ്യങ്ങളാണ് ഡിഎംകെ അംഗങ്ങള്‍ പാര്‍ലമെന്റിനകത്തും പുറത്തും ആവശ്യപ്പെട്ടത്. റാലിക്കു നേരെ നടന്ന പൊലീസ് വെടിവെപ്പിനെക്കുറിച്ച് കേന്ദ്ര കമ്മീഷന് അന്വേഷിക്കണമെന്നതാണ് അതില്‍ ഒന്നാമത്തേത്. കഴിഞ്ഞ ജൂണില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അറസ്റു ചെയ്ത മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നതാണ് രണ്ടാമത്തെ ആവശ്യം.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications