ദില്ലിയില്‍ അതീവ ജാഗ്രത
ദില്ലി: സ്വാതന്ത്യ്രദിനത്തില്‍ തീവ്രവാദസംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി.
ആഗസ്ത് 15ന് നടക്കുന്ന സ്വാതന്ത്യ്രദിനാഘോഷച്ചടങ്ങുകള്‍ തടസ്സപ്പെടുത്തുമെന്ന് ലക്ഷാര്‍-എ-തോയിബ അടക്കമുള്ള തീവ്രവാദി സംഘടനകള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഒരു ലക്ഷത്തോളം സുരക്ഷാ സൈനികരെയാണ് ദില്ലിയുടെ വിവിധ ഭാഗങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രി സ്വാതന്ത്യ്രദിനസന്ദേശം നല്‍കുന്ന ചടങ്ങ് നടക്കുന്ന ചെങ്കോട്ടയില്‍ ശക്തമായ സുരക്ഷാ സംവിധാനമാണുള്ളത്.
ശനിയാഴ്ച രാത്രി വടക്കന്‍ ദില്ലിയില്‍ നടന്ന ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് സുരക്ഷാസംവിധാനം പുന:പരിശോധിച്ചതായി പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. 1997ല്‍ ലക്ഷാര്‍-എ-തോയിബ നടത്തിയ ബോംബ് സ്ഫോടന പരമ്പരയില്‍ ഉപയോഗിച്ച തിന് സമാനമാണ് ശനിയാഴ്ച പൊട്ടിയ ബോംബ്.
തീവ്രവാദി സംഘടനകള്‍ നഗരത്തില്‍ ഊര്‍ജിതമാണെന്നതിന്റെ സൂചനയാണ് ബോംബ് സ്ഫോടനം. ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് അറസ്റ് ചെയ്തു.












Click it and Unblock the Notifications