വിമാനം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു
ആലുവ: കൊച്ചി വിമാനത്താവളത്തില്‍ അബുദാബിയിലേക്കുള്ള വിമാനം വൈകിയത് കാരണം ആഗസ്ത് 13 തിങ്കളാഴ്ച യാത്രക്കാര്‍ സമരം നടത്തി. യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ പ്രത്യേക വിമാനം ഒരുക്കാന്‍ നിര്‍ബന്ധിതരായി.
ആഗസ്ത് 12 ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് പുറപ്പെടേണ്ടിയിരുന്ന അബുദാബായിലേക്കുള്ള വിമാനം എത്താതിരുന്നതാണ് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. 12.30ന് കൊച്ചിയിലെത്തേണ്ട വിമാനം ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം അബുദാബിയില്‍ നിന്ന് പുറപ്പെട്ടില്ല.
തുടര്‍ന്ന് ഞായറാഴ്ച യാത്രക്കാര്‍ക്ക് വിമാനത്താവള അധികൃതര്‍ താമസത്തിനുള്ള സൗകര്യമൊരുക്കുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ക്ക് അന്നും പുറപ്പെടാന്‍ വിമാനമെത്തിയിരുന്നില്ല. യാത്രക്കാര്‍ ഒന്നടങ്കം പ്രതിഷേധിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ മുബൈ വഴി അബുദാബിയിലെത്തിക്കാമെന്നായി അധികൃതര്‍. ഇതും അംഗീകരിക്കാന്‍ യാത്രക്കാര്‍ തയ്യാറായില്ലെന്ന് മാത്രമല്ല, അവര്‍ അക്രമാസക്തരാവുകയും ചെയ്തു.
ഏതാനും മണിക്കൂറുകള്‍ നീണ്ട യാത്രക്കാരുടെ സമരത്തിന് ശേഷം 201 യാത്രക്കാരെ പ്രത്യേക വിമാനത്തില്‍ അബുദാബിയിലെത്തിക്കാമെന്ന് അധികൃതര്‍ സമ്മതിച്ചു. തുടര്‍ന്ന് ആഗസ്ത് 13 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ന് നേരിട്ടുള്ള വിമാനംവഴി യാത്രക്കാരെ അബുദാബിയിലേക്ക് പുറപ്പെടുകയായിരുന്നു.












Click it and Unblock the Notifications