മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകര്‍ന്നു
കോഴിക്കോട്: കേരളത്തില്‍ അടുത്തിടെയുണ്ടായ മന്ത്രിസഭാ രേഖാ ചോര്‍ച്ച മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകര്‍ന്നതിന് ഉദാഹരണമാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രന്‍ കടന്നപ്പിള്ളി.
മന്ത്രിസഭാരേഖ ചോരാനിടയായ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഗസ്ത് 14 ചൊവാഴ്ച കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ തെളിവുകള്‍ നല്‍കാമെന്ന് ടി.എസ്. ജോണ്‍ പറഞ്ഞ സ്ഥിതിക്ക് സംസ്ഥാന സര്‍ക്കാര്‍ ആ വഴിക്കെന്തുകൊണ്ട് ആലോചിക്കുന്നില്ല എന്നും എന്‍സിപി നേതാവ് ചോദിച്ചു.
കടലുണ്ടി റെയില്‍പാലത്തിന്റെ പുനര്‍നിര്‍മ്മാണം വൈകുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. ഓണക്കാലത്ത് മലബാര്‍ മേഖലയിലെ യാത്രാക്ലേശം രൂക്ഷമാക്കാനേ ഇതുപകരിക്കൂ - അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications