കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ കര്‍ഷക മുന്നണി പ്രക്ഷോഭത്തിലേക്ക്

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രമുഖ കര്‍ഷക സംഘടനയായ ഇന്ത്യന്‍ കര്‍ഷക മുന്നണി (ഇന്‍ഫാം) പ്രക്ഷോഭത്തിലേക്ക്. മലയാളപ്പിറവി ദിനമായ ചിങ്ങം ഒന്നിന് (ആഗസ്ത് 17) ഇന്‍ഫാം കര്‍ഷക പ്രതിഷേധ ദിനമായി ആചരിക്കും.

പ്രക്ഷോഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വയനാട് ജില്ലയിലെ കല്പറ്റയില്‍ നടക്കും. എല്ലാ ഗ്രാമങ്ങളിലും പ്രചാരണയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ സമരം ശക്തിപ്പെടുത്തുമെന്നും മുന്നണി ജനറല്‍ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാല്‍ പറഞ്ഞു.

കര്‍ഷകരെ ആദരിക്കാന്‍ വില്ലേജ് തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആഗസ്ത് 17ന് നടത്തുന്ന പരിപാടികള്‍ ബഹിഷ്കരിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

ഇടതുസര്‍ക്കാരിനേക്കാള്‍ കര്‍ഷകര്‍ക്ക് ദ്രോഹം ചെയ്യുന്ന നയങ്ങളാണ് യുഡിഎഫ് സര്‍ക്കാരിന്റേതെന്ന് ഫാ. ആന്റണി കൊഴുവനാല്‍ ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X