Get Updates
Get notified of breaking news, exclusive insights, and must-see stories!

വികസനത്തിന് തടസം രാഷ്ട്രീയവത്കരണം

കൊച്ചി: കേരളത്തിലെ വ്യാവസായിക വികസനത്തിന് തടസം നില്‍ക്കുന്നത് എല്ലാ മേഖലകളിലെയും അമിതമായ രാഷ്ട്രീയവത്കരണമാണെന്ന് ഗവര്‍ണര്‍ സുഖ്ദേവ്സിംഗ് കാംഗ് പറഞ്ഞു.

ഒരു പാര്‍ട്ടിക്കും ഇതിന്റെ ഉത്തരവാദത്തിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ ആഗസ്ത് 14 ചൊവാഴ്ച ചേംബര്‍ ഒഫ് കോമേഴ്സ് ഏര്‍പ്പെടുത്തിയ വ്യവസായ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

പല മേഖലകളിലും ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിക്കാന്‍ കേരളത്തിനാവുന്നില്ല. വിവരസാങ്കേതികവിദ്യാ മേഖലയിലും മറ്റും കേരളമാണ് തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതെങ്കിലും പിന്നീട് മറ്റ് സംസ്ഥാനങ്ങള്‍ക്ക് പിറകിലാവുകയായിരുന്നു. പ്രധാനമായും അധ്വാനിക്കാനുള്ള മടിയാണ് മലയാളികളെ വ്യവസായ രംഗത്ത് പിറകിലാക്കിയത്.

മന്ത്രി നാലകത്ത് സൂപ്പി, ജോര്‍ജ് ഈഡന്‍ എംപി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+