പ്രവാസികള്‍ക്കും റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കാം
തിരുവനന്തപുരം: മലയാളികളായ പ്രവാസികള്‍ക്ക് റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കാനുള്ള സൗകര്യം നല്കാന് തീരുമാനമായി.
2002 ജനവരിയില്‍ നിലവില്‍ വരുന്ന പുതിയ റേഷന്‍ കാര്‍ഡിലാണ് പ്രവാസികള്‍ക്കും തങ്ങളുടെ പേര് ചേര്‍ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നത്. കേരളത്തിനും ഇന്ത്യയ്ക്കും പുറത്തു ജോലി ചെയ്യുന്ന എല്ലാ മലയാളികള്‍ക്കും പേര് ചേര്‍ക്കാനാവുമെന്ന് ഭക്ഷ്യമന്ത്രി ജി. കാര്ത്തികേയന് ആഗസ്ത് 14 ചൊവാഴ്ച അറിയിച്ചു.
റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനായുള്ള ഫോമില്‍ പ്രവാസികളുടെ പേര് പൂരിപ്പിക്കുമ്പോള്‍ അതിന് നേരെ എന്‍ആര്‍കെ എന്ന് ചേര്‍ത്താല്‍ മതിയാകും. പ്രവാസികള്‍ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ കാര്‍ഡില്‍ പേരുള്ള ഒരാള്‍ക്ക് കിട്ടുന്ന എല്ലാ സൗകര്യങ്ങളും തിരിച്ചെത്തിയ പ്രവാസിക്കും ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി തിരിച്ചെത്തിയ ശേഷം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നും താമസസ്ഥലം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.
എന്നാല്‍ ഒരു കുടുംബത്തിലെ എല്ലാവരും വിദേശത്താണെങ്കില് റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കാനാവില്ല. പ്രവാസികളുടെ പേര് റേഷന്‍ കാര്‍ഡില്‍ ചേര്‍ക്കുന്നത് ഇന്ത്യയില്‍ തന്നെ ആദ്യമാണെന്ന് കാര്ത്തികേയന് പറഞ്ഞു.
റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷാ ഫോം എല്ലാ റേഷന്‍ കടകളില്‍ നിന്നും ആഗസ്ത് 13 തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. ഒരു രൂപ നിരക്കില്‍ ലഭിക്കുന്ന ഫോറം ആഗസ്ത് 22ന് മുമ്പ് പൂരിപ്പിച്ച് റേഷന്‍ കടകളില്‍ നല്‍കണം. റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള അഭിപ്രായ സര്‍വെയും ഇത്തവണ അപേക്ഷാ ഫോമിനൊപ്പം നല്‍കുന്നുണ്ട്.
സംസ്ഥാനത്ത് ഇപ്പോള്‍ 65 ലക്ഷം കാര്‍ഡുടമകളുണ്ട്. പുതിയ കാര്‍ഡുകള്‍ വരുമ്പോള്‍ ഇത് 75 ലക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു. എഫ്സിഐ ഗോഡൗണുകളില്‍ നിന്നും നല്കുന്ന പഴക്കമുള്ള അരി എടുക്കരുതെന്ന് റേഷന്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അരിയുടെ ഗുണനിലവാരം സംബന്ധിച്ച് എഫ്സിഐ അധികൃതരുമായി ആഗസ്ത് 16 വ്യാഴാഴ്ച ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
റേഷന്‍ വ്യാപാരികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ശിവസങ്കര്‍ അധ്യക്ഷനായി ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. പഠനം നടത്തി മൂന്ന് മാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications