നാല് ജില്ലകളില്‍ ചുവപ്പുമഴ
കോഴിക്കോട്: എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ആഗസ്ത് 13 തിങ്കളാഴ്ച ചുവപ്പുമഴ പെയ്തു. പ്രകൃതിയുടെ ഈ പുത്തന്‍പ്രതിഭാസം കേരളത്തില്‍ വ്യാപിക്കുന്നതോടെ ജനങ്ങളുടെ ആശങ്കയും വളരുകയാണ്.
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി ടി.സി. മുക്ക്, പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മണിയോടെയായിരുന്നു വര്‍ണമഴ. തളിപറമ്പ്, കീഴാറ്റൂര്‍, പ്ലാത്തോട്ടം, കണ്ണൂര്‍ കന്റോണ്‍മെന്റ് പരിസരം, അഴീക്കോട്, ചാലാട്, താളിക്കാവ്, പടന്നപാലം എന്നീ സ്ഥലങ്ങളിലും ചുവപ്പുമഴ പെയ്തതായി റിപ്പോര്‍ട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ചക്കുംകടവ്, പയ്യാനക്കല്‍ എന്നിവിടങ്ങളിലാണ് ചുവപ്പുമഴ പെയ്തത്.
എറണാകുളത്ത് അങ്കമാലി, മൂക്കന്നൂര്‍, നെടുമ്പാശ്ശേരി, ചെങ്ങമനാട്, പാലിശ്ശേരി, മലയാറ്റൂര്‍ എന്നിവിടങ്ങളിലും തൃശൂരില്‍ മാള, അന്നമട, പുത്തന്‍ചിറ, ചാലക്കുടി, മാമ്പ്ര, ചെറുവാളൂര്‍, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലും ചുവപ്പുമഴ പെയ്തു. തൃശൂര്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ തവിട്ടു നിറത്തിലുള്ള മഴ പെയ്തതായും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.












Click it and Unblock the Notifications