പാകിസ്ഥാന് ഇന്ന് 54ാം സ്വാതന്ത്യ്രദിനം
ഇസ്ലാമാബാദ്: ഇന്ത്യയുടെ അയല്‍രാഷ്ട്രമായ പാകിസ്ഥാന്‍ ഇന്ന് (ആഗസ്ത് 14 ചൊവാഴ്ച) 54ാം സ്വാതന്ത്യ്രദിനം ആഘോഷിക്കുന്നു. സ്വാതന്ത്യ്രദിന പ്രസംഗത്തില്‍ പ്രസിഡണ്ട് പര്‍വേസ് മുഷാറഫ് അടുത്ത പൊതുതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാന്‍ ജനത.
ഇതിനു പുറമെ പാര്‍ലമെന്റില്‍ സൈന്യത്തിന്റെ പരമാധികാരം ഉറപ്പിക്കുന്നതിനുള്ള നിയമനടപടികള്‍ കൈക്കൊള്ളാനുള്ള നീക്കത്തിന്റെ സൂചനയും ഈ പ്രസംഗത്തില്‍ ഉണ്ടാകുമെന്ന് പരക്കെ കരുതുന്നു.
എന്നാല്‍ പൊതുതിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെന്നാണ് പൊതുവെ നിരീക്ഷകര്‍ കരുതുന്നത്. പകരം നാല് പ്രവിശ്യാ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കാനിടയുണ്ട്. എന്നാല്‍ രാജ്യത്ത് ജനാധിപത്യം തിരിച്ചുകൊണ്ടുവന്നാലല്ലാതെ പാകിസ്ഥാനെതിരായ ഉപരോധം പിന്‍വലിക്കാനാകില്ലെന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ കടുത്ത തീരുമാനം മുഷാറഫ് ഭരണകൂടത്തെ വലയ്ക്കുന്നുമുണ്ട്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധവും കശ്മീര്‍ പ്രശ്നവും ആഗ്ര ഉച്ചകോടിയും പ്രസിഡണ്ടിന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചേക്കാനിടയുണ്ട്.












Click it and Unblock the Notifications