എസ്കോട്ടല്‍ കേരളത്തില്‍ 100 നഗരങ്ങളിലേക്ക്
പാലക്കാട്: എസ്കോട്ടല്‍ മൊബൈല്‍ ഫോണ്‍ കേരളത്തിലെ നൂറ് നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കും. ഇപ്പോള്‍ 81 നഗരങ്ങളിലാണ് എസ്കോട്ടല്‍ സര്‍വീസ് നടത്തുന്നത്.
19 നഗരങ്ങളില്‍ കൂടി സര്‍വീസ് വ്യാപിപ്പിക്കും. അടുത്ത മാസങ്ങളിലായി ഈ നഗരങ്ങളില്‍ സര്‍വീസ് എത്തിക്കാനാണ് തീരുമാനമെന്ന് എസ്കോട്ടല്‍ മൊബൈല്‍ കമ്യൂണിക്കേഷന്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ ചെറിയാന്‍ പീറ്റര്‍ അറിയിച്ചു.
കേരളത്തില്‍ എസ്കോട്ടെല്ലിന് 1.6 ലക്ഷം വരിക്കാരാണുള്ളത്. ഏഴ് സംസ്ഥാനങ്ങളിലായുള്ള വരിക്കാരുടെ പകുതിയിലേറെയും കേരളത്തിലാണ്.
ഇതുവരെയായി എസ്കോട്ടല്‍ കേരളത്തില്‍ 480 കോടി രൂപയാണ് നിക്ഷേപമിറക്കിയത്. ഈ വര്‍ഷം 100 കോടി കൂടി നിക്ഷേപിക്കുമെന്ന് ചെറിയാന്‍ പീറ്റര്‍ പറഞ്ഞു.












Click it and Unblock the Notifications