കശ്മീരിന് സ്വയംഭരണാവകാശം കേന്ദ്രം പരിഗണിക്കുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിന് സ്വയംഭരണാവകാശം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
കശ്മീര്‍ സര്‍ക്കാരിന്റെ സ്വയംഭരണാവകാശ നിര്‍ദേശം അംഗീകരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് വാജ്പേയി പറഞ്ഞതിന് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് ഫറൂഖ് അബ്ദുള്ളയുടെ ഈ പ്രസ്താവന.
കഴിഞ്ഞ വര്‍ഷം കശ്മീര്‍ നിയമസഭ കഴിഞ്ഞ വര്‍ഷം പാസാക്കിയ സ്വയംഭരണവകാശ പ്രമേയം കേന്ദ്രം തള്ളിയിരുന്നു. കശ്മീരിന് 1953ന് മുമ്പുള്ള പദവി നല്‍കണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
സ്വയംഭരണാവകാശ പ്രമേയത്തിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നാണ് കേന്ദ്രം സമ്മതിച്ചിരിക്കുന്നത്. ഇതേ കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഫറൂഖ് അബ്ദുള്ള പറഞ്ഞു.












Click it and Unblock the Notifications