തീവണ്ടിയില്‍ ബോംബ് സ്ഫോടനം; മൂന്ന് മരണം
ദില്ലി: ഉത്തര്‍പ്രദേശിലെ മുറാദ്നഗറിന് സമീപം തീവണ്ടിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു.
ആഗസ്ത് 14 ചൊവാഴ്ച ഋഷികേശ്-ദില്ലി പാസഞ്ചര്‍ തീവണ്ടിയിലാണ് അപകടമുണ്ടായത്. മുറാദ്നഗര്‍ സ്റേഷന്‍ എത്തുന്നതിന് അഞ്ച് മിനുട്ടോളം ബാക്കിയിരിക്കുമ്പോഴാണ് അപകടമുണ്ടായത്.
ഈശ്വര്‍സിംഗ്, തയാബ്, യാഹ്യാഖാന്‍ എന്നിവരുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്.
നാടന്‍ ബോംബാണ് സ്ഫോടനത്തിന് കാരണമായതെന്ന് കരുതുന്നു. ദില്ലി റെയില്‍വെ സ്റേഷനില്‍ സ്ഫോടനം നടത്താനായിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഉദ്ദേശ്യമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. 45 മിനുട്ട് വൈകിയാണ് തീവണ്ടി ഓടിക്കൊണ്ടിരുന്നത്.












Click it and Unblock the Notifications