കശ്മീരില്‍ അഞ്ച് പേരെ ഭീകരര്‍ വധിച്ചു
ജമ്മു: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ആഗസ്ത് 14 ചൊവാഴ്ച രാത്രി അഞ്ച് പേരെ ഭീകരര്‍ വെടിവെച്ചുകൊന്നു.
ജമ്മുവില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ബെല ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമത്തിലെത്തിയ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ തത്ക്ഷണം മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്.
കശ്മീരില്‍ അസ്വസ്ഥബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച നാല് ജില്ലകളിലൊന്നാണ് ഉധംപൂര്‍. അസ്വസ്ഥബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ ഇവിടെ സൈന്യത്തിന് പ്രത്യേകഅധികാരം കൈവന്നിട്ടുണ്ട്.












Click it and Unblock the Notifications