സമാധാനശ്രമത്തില്‍ പാക്കിസ്ഥാന് ആത്മാര്‍ഥയില്ല

ദില്ലി: ഇന്ത്യയുമായുള്ള സമാധാനശ്രമത്തില്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന് ആത്മാര്‍ഥതയില്ലെന്ന് പ്രധാനമന്ത്രി വാജ്പേയി പറഞ്ഞു. സ്വാതന്ത്യ്രദിനമായ ആഗസ്ത് 15 ബുധനാഴ്ച ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയതിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ഒരേയൊരു അജണ്ടയുമായാണ് ആഗ്ര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മുഷാറഫെത്തിയത്. ജമ്മു കശ്മീര്‍ പ്രശ്നത്തില്‍ തങ്ങളുടെ നിലപാട് ഇന്ത്യയെ കൊണ്ട് അംഗീകരിപ്പിക്കുക എന്നതു മാത്രമായിരുന്നു മുഷാറഫിന്റെ ഉദ്ദേശ്യം. കശ്മീരില്‍ നടക്കുന്നത് സ്വാതന്ത്യ്രസമരമാണെന്ന പാക്കിസ്ഥാന്റെ നിലപാട് ഒരിക്കലും ഇന്ത്യയ്ക്ക് അംഗീകരിക്കാനാവില്ല.

നിരപരാധികളായ നാട്ടുകാരെ കൊന്നുതീര്‍ക്കുന്ന തീവ്രവാദി പ്രവര്‍ത്തനം എന്തുതരം സ്വാതന്ത്യ്രസമരമാണ്? ആര്‍ക്കു വേണ്ടിയുള്ളതാണ്? വാജ്പേയി ചോദിച്ചു.

രണ്ട് യുദ്ധങ്ങളില്‍ പരാജയപ്പെട്ടതിനു ശേഷം ജിഹാദ് എന്ന പേരില്‍ കശ്മീര്‍ പിടിച്ചെടുക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നതെന്ന് വാജ്പേയി കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+