ഒമാന്‍ എയര്‍ ആഗസ്ത് 22 മുതല്‍
കൊച്ചി: ആഗസ്ത് 22 മുതല്‍ ഒമാന്‍ എയര്‍ നെടുമ്പാശേരി-മസ്കറ്റ് വിമാനസര്‍വീസ് തുടങ്ങും. ഇതുസംബന്ധിച്ച് ഒമാന്‍ എയറും ഇന്ത്യന്‍ ഇന്ത്യന്‍ വ്യോമയാനവകുപ്പും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് നടത്തുക. സപ്തംബര്‍ മുതല്‍ ആഴ്ചയില്‍ നാല് സര്‍വീസ് നടത്തും.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് മസ്കറ്റില്‍ നിന്ന് വിമാനം നെടുമ്പാശേരിയിലേക്ക് തിരിക്കുക. രാത്രി 12.40ന് വിമാനം രാവിലെ 5.40ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് രാവിലെ 7.45ന് വിമാനം തിരികെ പുറപ്പെടും. ഇത് രാവിലെ 9.35ന് മസ്കറ്റിലെത്തും.
ജൂലായില്‍ ഒമാന്‍ എയര്‍ വിമാനസര്‍വീസ് തുടങ്ങാനായിരുന്നു നേരത്തെയുള്ളതീരുമാനം. എന്നാല്‍ എയര്‍ ഇന്ത്യയ്ക്ക് നല്‍കേണ്ട റോയല്‍റ്റി പ്രശ്നത്തെ തുടര്‍ന്ന് സര്‍വീസ് തുടങ്ങുന്നത് അനിശ്ചിതമായി നീളുകയായിരുന്നു.
നെടുമ്പാശേരിയില്‍ നിന്ന് വിമാനസര്‍വീസ് നടത്തുന്ന ആദ്യത്തെ വിദേശഎയര്‍ലൈന്‍സാണ് ഒമാന്‍ എയര്‍.












Click it and Unblock the Notifications