15 ലക്ഷം രൂപയുടെ വ്യാജമദ്യവും കോടയും പിടിച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര, നെടുമങ്ങാട് എക്സൈസ് സര്‍ക്കിളുകളില്‍ നടത്തിയ റെയ്ഡില്‍ 15 ലക്ഷം രൂപ വില വരുന്ന വ്യാജമദ്യവും കോടയും പിടിച്ചെടുത്തു.
സംഭവുമായി ബന്ധപ്പെട്ട് അനില്‍കുമാര്‍ എന്നയാളെ അറസ്റ് ചെയ്തിട്ടുണ്ട്. ആഗസ്ത് 14 ചൊവാഴ്ചയാണ് റെയ്ഡ് നടന്നത്. തോറോട്ടുകോണം, പറക്കോട്ടുകോണം പ്രദേശങ്ങളില്‍ നിന്ന് 15, 000 ലിറ്റര്‍ കോടയും പാലോട്ടുകോണം ചിറ്റിക്കോട്, അറുകാല്‍കോണം, കോട്ടയംമുക്ക്, ഇളവനിക്കര, മാമ്പഴക്കര, ഈരാറ്റിന്‍പുറം എന്നിവടങ്ങളില്‍ നിന്നും 18, 000 ലിറ്റര്‍ കോട, 250 ലിറ്റര്‍ ചാരായം, 100 കിലോ കാരീഞ്ചപട്ട എന്നിവയാണ് പിടിച്ചെടുത്തത്.
കുറ്റിച്ചലില്‍ നടത്തിയ വാഹനപരിശോധനയില്‍ 22 ലിറ്റര്‍ ചാരായവുമായി വന്ന ഓട്ടോറിക്ഷ കസ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ് ചെയ്യപ്പെട്ട അനില്‍കുമാര്‍ ഓട്ടോ ഡ്രൈവറാണ്. ജില്ലയിലെ സംഘടിതമായ വ്യാജവാറ്റിന് പിന്നില്‍ ശക്തരായ പല വ്യക്തികളും ഉള്ളതായി സംശയമുണ്ടെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ പീറ്റര്‍ ജോണ്‍കുലാസ് അറിയിച്ചു.












Click it and Unblock the Notifications