കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖിന്റെ റഡാര്‍ കേന്ദ്രം യുഎസ് തകര്‍ത്തു

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇറാഖിന്റെ ഒരു റഡാര്‍ കേന്ദ്രം അമേരിക്ക തകര്‍ത്തു. അമേരിക്കയുടെയും ബ്രിട്ടന്റെയും യുദ്ധവിമാനങ്ങളെ കണ്ടെത്താന്‍ ആക്രമിക്കാന്‍ സഹായിക്കുന്ന റഡാറാണ് തകര്‍ത്തതെന്ന് പെന്റഗണ്‍ അറിയിച്ചു.

ആഗസ്ത് 14 ചൊവാഴ്ചയായിരുന്നു ആക്രമണം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ നടന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. ഈയിടെയായി ഇറാഖി സൈന്യം കൂടുതല്‍ ആക്രമണം അഴിച്ചുവിടുകയാണെന്ന് പെന്റഗണ്‍ പറഞ്ഞു.

വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ള ഇറാഖിന്റെ തെക്കും വടക്കും മേഖലകളില്‍ പറക്കുന്ന യുഎസിന്റെയും ബ്രിട്ടന്റെയും വിമാനങ്ങള്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെന്നും പെന്റഗണ്‍ പറയുന്നു. അത്യാധുനികമായ സംവിധാനം ഉപയോഗിച്ചാണ് ഇറാഖ് വിമാനങ്ങളെ കണ്ടെത്തി ആക്രമിക്കുന്നതത്രെ. ഈ ആധുനികസംവിധാനം തകര്‍ക്കലായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. ആക്രമണത്തില്‍ യുഎസിന്റെ ഏതാനും എഫ്-16 വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തു.

ഈയിടെ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ സംവിധാനം ഉപയോഗിച്ചുതുടങ്ങിയതോടെ ഇറാഖിന്റെ റഡാര്‍ സംവിധാനവും മറ്റു വാര്‍ത്താവിനിമയ സംവിധാനങ്ങളും കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. ചൈനയാണ് ഇറാഖിന് ഫൈബര്‍ ഓപ്റ്റിക് കേബിള്‍ സംവിധാനം നല്കിയതെന്ന് പെന്റഗണ്‍ കുറ്റപ്പെടുത്തുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X