എല്‍ജിയുടെ വിറ്റുവരവ് 1120 കോടി
കൊച്ചി: എല്‍ജി ഇലക്ട്രോണിക്സിന്റെ ഇന്ത്യയിലെ 2000-2001 ലെ വിറ്റുവരവ് 1120 കോടി രൂപ. ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ (2001 ജനവരി മുതല്‍ ജൂണ്‍ വരെ) എല്‍ജി 16 ശതമാനം വളര്‍ച്ച കൈവരിച്ചുവെന്നും വില്പന-വിപണന വിഭാഗം തലവന്‍ പ്രദീപ് തോഗ്നത്ത അറിയിച്ചു.
കേരളത്തില്‍ എസി, മൈക്രോവേവ് ഓവന്‍ എന്നിവയുടെ വില്പനയില്‍ എല്‍ജിയാണ് മുന്നില്‍. ഈ ഇനങ്ങളുടെ മൊത്തം വില്പനയില്‍ യഥാക്രമം 20, 38 ശതമാനം വീതമാണ് എല്‍ജിയുടെ വില്പന. കളര്‍ ടിവി, വാഷിംഗ് മെഷീന്‍ എന്നിവയുടെ വില്പനയിലും എല്‍ ജി മുന്നേറുകയാണെന്ന് പ്രദീപ് തോഗ്നത്ത പറയുന്നു.
നോയിഡയില്‍ ഈവര്‍ഷം പേഴ്സണല്‍ കമ്പ്യൂട്ടര്‍ മോണിറ്ററുകളുടെ അസംബ്ലിംഗ് യൂണിററുകളും ആരംഭിച്ചു. നോയിഡയില്‍ തന്നെ റഫ്രിജറേറ്റര്‍ നിര്‍മ്മാണവും കഴിഞ്ഞ മാസം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications