കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഫോടനം: 50,000 രൂപ ധനസഹായം

  • By Staff
Google Oneindia Malayalam News

ചെന്നൈ: കാട്പാടിയില്‍ ഡൈനമിറ്റ് ഫാക്ടറി പൊട്ടിത്തെറിച്ച് മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത 50,000 രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 15,000 രൂപയും മറ്റുള്ളവര്‍ക്ക് 6,000 രൂപയും സഹായധനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന ഗ്രാമവികസന മന്ത്രി കെ. പാണ്ഡുരംഗനും വ്യവസായമന്ത്രി ആര്‍. വൈദ്യലിംഗവും അപകടസ്ഥലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നതായി അവര്‍ പറഞ്ഞു. മുതിര്‍ന്ന പൊലീസുദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

ഫാക്ടറിയില്‍ നിര്‍മ്മിച്ചുവരുന്ന ഏതെങ്കിലും സ്ഫോടകവസ്തുക്കളില്‍ നിന്നും തീപ്പൊരി ചിതറിയതായിരിക്കും സ്ഫോടനത്തിന് കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫാക്ടറിയിലെ മറ്റു യൂണിറ്റുകളില്‍ പൊട്ടിത്തെറി ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുക്കാനും അവര്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ 9.30ഓടെയാണ് ഫാക്ടറിയിലെ 302ാം യൂണിറ്റ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ചുരുങ്ങിയത് 30 പേരെങ്കിലും മരിച്ചുവെന്നാണ് കരുതുന്നത്. എന്നാല്‍ 25 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X